കോഴിക്കോട്: പേരാമ്പ്രയില്‍ യുവാവിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം വഴിയില്‍ തള്ളി. സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. കൊല്ലം ശാസ്താംകോട്ട സ്വദേശികളെ ആലപ്പുഴയില്‍ നിന്നാണ് പേരാമ്പ്ര പോലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിനിരയായ യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പേരാമ്പ്ര സ്വദേശിയായ ജിനീഷിനെ കാറില്‍ കൂട്ടിക്കൊണ്ടുപോയി മര്‍ദിച്ച ശേഷം വഴിയില്‍ തള്ളിയിടുകയായിരുന്നു. കേസില്‍ ശാസ്താംകോട്ട സ്വദേശികളായ സയ്യിദ് മുഹമ്മദ്, നിയാസ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ക്വട്ടേഷന്‍ സംഘത്തിലുള്ളവരാണ് പിടിയിലായത്. ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയ പേരാമ്പ്രയിലെ ബാറില്‍ വെച്ച് യുവാവിനെ നാലംഗ സംഘം കാറില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദിച്ചത്. മദ്യക്കുപ്പിയും ഗ്ലാസുമുപയോഗിച്ച് തലക്കും നെഞ്ചിലും അടിച്ചു. തുടര്‍ന്ന് അവശനായ യുവാവിനെ പയ്യോളിയില്‍ ഉപേക്ഷിച്ച് ക
ന്നു കളയുകയായിരുന്നു.
അക്രമി സംഘത്തില്‍ നാല് പേരുണ്ടായിരുന്നുവെന്നാണ് ജിനീഷിന്റെ മൊഴി. അതേസമയം, മറ്റ് പ്രതികളായ മുസ്തഫ, അമല്‍ എന്നിവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിന് കാരണം. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Discussion about this post