കൊച്ചി: സൗദി യുവതി നല്കിയ ലൈംഗികാതിക്രമ പരാതിയില്‍ വീണ്ടും പ്രതികരിച്ച് മല്ലു ട്രാവലര്‍ എന്ന ഷാക്കിര്‍ സുബാന്. തനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടില്ലെന്ന് മല്ലു ട്രാവലര്‍ പറഞ്ഞു. മാത്രമല്ല പരാതിക്കാരിയുമായി ഒത്തു തീര്‍പ്പിന് ക്ഷണിച്ചിട്ടില്ലെന്നും ഷാക്കിര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു.
പരാതിയില്‍ സൗദി യുവതിയുടെ രഹസ്യ മൊഴി എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടിന് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബര്‍ 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അഭിമുഖത്തിനെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വിളിച്ചുവരുത്തിയ യൂട്യൂബര്‍ പീഡിപ്പിച്ചുവെന്നാണ് സൗദി യുവതിയുടെ പരാതി. യുവതി സൗദി എംബസിക്കും, മുബൈയിലെ കോണ്‍സുലേറ്റിനും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും കേസിന്റെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്.
അതേസമയം, മുന്‍കൂര്‍ ജാമ്യാപേക്ഷക്കായി ഷാക്കിര്‍ സുബ്ഹാന് എറണാകുളം സെഷന്‍സ് കോടതിയെ സമീപിക്കുമെന്നാണ് വിവരം. ഷക്കീറിന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും അഭിഭാഷകന് അറിയിച്ചു.
Discussion about this post