മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. നാല് ജില്ലകളിലെ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ഭാരവാഹികളായിരുന്ന ലത്തീഫ് പോക്കാക്കില്ലം, അബ്ദുള്‍ സമദ്, അബ്ദുള്‍ ജലീല്‍, നൂറുല്‍ ആമീന്‍ എന്നിവരുടെ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
തൃശൂര്‍, എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലായി 12 ഇടങ്ങളിലാണ് ഇഡി പരിശോധന നടക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട വിവിധ ട്രസ്റ്റുകളിലും പരിശോധന പുരോഗമിക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് എന്‍ഐഎ ഡല്‍ഹിയില്‍ റജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് പരിശോധന നടക്കുന്നത്.
also read: സിനിമയിലേക്കില്ലെന്ന ഉറച്ച തീരുമാനം മാറി, നായികയാവാന്‍ ഒരുങ്ങി മേതില്‍ ദേവിക
വിദേശത്തു നിന്നടക്കം പോപ്പുലര്‍ ഫ്രണ്ടിന് വരുന്ന സാമ്പത്തിക ഉറവിടം ഇല്ലാതാക്കാനുള്ള നടപടിയുടെ ഭാഗമായാണ് റെയ്ഡ്. കേരളത്തിലേക്ക് വിവിധ ട്രസ്റ്റുകളുടെ മറ പറ്റിയാണ് ഫണ്ട് എത്തുന്നതെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. കേസിലുള്‍പ്പെട്ട സംസ്ഥാന നേതാക്കളില്‍ പലരും ഇപ്പോള്‍ ഡല്‍ഹിയിലെ ജയിലിലാണുള്ളത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവില്‍ റെയ്ഡ് നടക്കുന്നത്.