പത്തനംതിട്ട: സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. കേരളത്തിലെ സിപിഎം അക്രമം ദേശീയ നേതൃത്വത്തെ അറിയിച്ചെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
കേരളത്തിലെ നിയമവാഴ്ച പരിപൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയാണെന്ന് ശ്രീധരന് പിള്ള കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ഈ അരക്ഷിതാവസ്ഥയ്ക്ക് എത്രയും വേഗം പരിഹാരം കാണുന്നതിനും സമാധാനം പുനസ്ഥാപിക്കുന്നതിനും ശക്തമായ നിര്‍ദേശം നല്‍കണമെന്ന് ഗവര്‍ണറോട് ബിജെപി അഭ്യര്‍ത്ഥിക്കുന്നതായും ശ്രീധരന് പിള്ള പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു.
അതേസമയം, സംഘപരിവാര്‍ ആക്രമണത്തെ കുറിച്ച് ശ്രീധരന് പിള്ളയും മൗനം പാലിക്കുന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
Discussion about this post