കായംകുളം: റോഡില്‍ നിന്ന് കളഞ്ഞ് കിട്ടയ രണ്ട് കുക്കറുകള്‍ ഉടമയെ തിരികെ ഏല്‍പ്പിച്ച് വിദ്യാര്‍ഥികള്‍ മാതൃകയായി. കായംകുളം സ്വദേശി ഷെഫീക്കിന്റെയായിരുന്നു കുക്കറുകള്‍. ഇന്റാള്മെന്റ് വ്യവസ്ഥയില്‍, എടത്വാ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നതിനിടെയാണ് രണ്ട് കുക്കറുകള്‍ ഷെഫീക്കിന് നഷ്ടപ്പെട്ടത്.
തലവടി- വെള്ളക്കിണര്‍ സംസ്ഥാന പാതയില്‍ വെച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് കുക്കറുകള്‍ കിട്ടുന്നത്. തലവടി സ്വദേശികളായ രഞ്ജിത്ത്, അമല്‍, ആഷിന്, അഭിലാഷ്, നിതീഷ്, അജിന്, ആല്ഫിന് എന്നീ വിദ്യാര്‍ത്ഥികള്‍ റോഡില്‍ കിടന്ന ചാക്കു കെട്ടുകള്‍ പരിശോധിച്ചപ്പോഴാണ് ചാക്കിനുള്ളില്‍ അഞ്ച്, മൂന്ന് ലിറ്ററുകളുടെ കുക്കര്‍ ശ്രദ്ധയില്‍ പെട്ടത്.
എന്നാല്‍ അവര്‍ പരിസരത്ത് ഉടമയെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വാഹനത്തില്‍ നിന്ന് തെറിച്ച് പോയതാകാം എന്ന നിഗമനത്തില്‍ വിദ്യാര്‍ഥികള്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്തിനെ കുക്കര്‍ ഏല്‍പ്പിച്ചിരുന്നു. ഉടമ എത്തിയ ശേഷം കൈമാറാനാണ് തീരുമാനിച്ചത്. ഉടമ എത്തിയതോടെ ബ്ലോക്ക് മെമ്പറിന്റെ സാന്നിദ്ധ്യത്തില്‍ വിദ്യാര്‍ഥികള്‍ കുക്കറുകള്‍ തിരികെ ഏല്‍പ്പിച്ചു.
Discussion about this post