ആലപ്പുഴ: യുവാക്കള്‍ തമ്മിലുള്ള അടിപിടിക്കിടെ പ്രതികാരം തീര്‍ക്കാന്‍ ലക്ഷ്യമിട്ട ഓട്ടോറിക്ഷ മാറി കത്തിച്ചു. കത്തിക്കാന്‍ ലക്ഷ്യംമിട്ട ഓട്ടോയുടെ സമീപത്ത് പാര്‍ക്ക് ചെയ്ത മറ്റൊരു ഓട്ടോറിക്ഷക്കാണ് അക്രമി സംഘം തീയിട്ട് നശിപ്പിച്ചത്. ഇതോടെ വിനോദ് എന്ന ഓട്ടോ ഡ്രൈവര്‍ക്ക് ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. സംഭവത്തില്‍ നോര്‍ത്ത് പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം ആലപ്പുഴ നഗരസഭ മംഗലം വാര്‍ഡില്‍ നടന്നത്. മംഗലം വാര്‍ഡ് അരശ്ശേരി വീട്ടില്‍ വിനോദിന്റെ (ജോസ്) ഡീസല്‍ ഓട്ടോയാണ് ആക്രമണത്തില്‍ പൂര്‍ണമായും കത്തിനശിച്ചത്. തീയാളുന്നത് കണ്ട് വീട്ടുകാര്‍ ഉണര്‍ന്നെങ്കിലും തീകെടുത്താനായില്ല. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.
ഓട്ടോ ഡ്രൈവര്‍ സുനിയപ്പന്‍ എന്നുവിളിക്കുന്ന യേശുദാസും പരിസരവാസികളായ രണ്ടു യുവാക്കളും തമ്മില്‍ കഴിഞ്ഞ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. പ്രശ്‌നം വഷളായതോടെ പോലീസെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. തുടര്‍ന്ന് യേശുദാസിനെ ആക്രമിക്കുമെന്നും അയാളുടെ ഓട്ടോ കത്തിക്കുമെന്നും വെല്ലുവിളിച്ചാണ് രണ്ടംഗസംഘം മടങ്ങിയത്. രാത്രിയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്ന വഴിയില്‍ എത്തിയ സംഘം യേശുദാസിന്റേതാണെന്ന് കരുതി വിനോദിന്റെ ഓട്ടോക്ക് തീവെക്കുയായിരുന്നു.
പതിവായി റോഡിന്റെ ഓരം ചേര്‍ന്നാണ് രണ്ടുപേരും ഓട്ടോപാര്‍ക്ക് ചെയ്യുന്നത്. ഓട്ടംകഴിഞ്ഞ് ആദ്യമെത്തിയ സുനിയപ്പന്‍ ചെറിയ മഴയായതിനാല്‍ വിനോദ് സ്ഥിരമായി ഇടുന്ന സ്ഥലത്താണ് ഇട്ടത്. ഇത് സുനിയപ്പന്റെ ഓട്ടോയാണെന്ന് കരുതിയാണ് ആക്രമികള്‍ വിനോദിന്റെ ഓട്ടോ കത്തിച്ചത്.