കല്‍പ്പറ്റ: കഴിഞ്ഞ ഒന്നരമാസമായി വയനാട് പനവല്ലിയെ വിറപ്പിച്ച കടുവയെ മയക്കു വെടിവയ്ക്കാന്‍ ഉത്തരവ്. മുഖ്യ വനപാലകനാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. മൂന്ന് കൂടുവച്ച് കെണി ഒരുക്കിയിട്ടും കടുവ ഇതുവരെ കുടുങ്ങിയിരുന്നില്ല.
എന്നാല്‍, ജനവാസ മേഖലയില്‍ കടുവ എത്തുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കടുവയെ മയക്കുവെടിവച്ച് പിടികൂടാന്‍ ഉത്തരവിട്ടിരിക്കുന്നത്.
കുറച്ച് ദിവസമായി വനംവകുപ്പിന്റെ ആര്‍ആര്‍ടി പനവല്ലിയില്‍ ക്യാമ്പ് ചെയ്ത് കടുവയെ കാടുകയറ്റാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. നാട്ടുകാരാകട്ടെ കടുവ മയക്കുവെടി വയ്ക്കണം എന്ന നിലപാട് കൂടി എടുത്തതോടെയാണ് ചീഫ് വൈല്‍ഡ് ലൈഫ് വാഡന്‍ ഉത്തരവിട്ടത്.