മലപ്പുറം: രണ്ടാം വന്ദേഭാരതിന് ഗംഭീര സ്വീകരണമൊരുക്കി തിരൂര്‍. ഇരുന്നൂറിലേറെ ആളുകള്‍ എത്തിയാണ് വന്ദേഭാരതിനെ സ്വീകരിച്ചത്. വന്ദേഭാരതിന് നേരെ പൂക്കള്‍ വിതറിയും ലോക്കോ പൈലറ്റിന് പൊന്നാടയണിയിച്ചും സ്വീകരിച്ചു.
മുസ്ലിം ലീഗ്, ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍, റെയില്‍വേ സന്നദ്ധ സംഘടനകളുമാണ് സ്വീകരണ പരിപാടി ഒരുക്കിയത്. കേന്ദ്ര മന്ത്രി വി മുരളീധരന്, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, ബിജെപി നേതാവ് പി കെ കൃഷ്ണദാസ് എന്നിവരുള്‍പ്പടെയുള്ളവര്‍ എത്തിയാണ് വന്ദേഭാരതിനെ സ്വാഗതം ചെയ്തത്.
ഒന്നാം വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ് അനുവദിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈന്‍ ആയാണ് രണ്ടാം വന്ദേഭാരത് ഫ്ളാഗ് ഓഫ് ചെയ്തത്.