തിരുവനന്തപുരം: കേരളത്തില്‍ വര്‍ധിച്ചു വരുന്ന ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയാനായി ഓപ്പറേഷന്‍ ഡി-ഹണ്ട് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പോലീസിന്റെ പരിശോധന. സംസ്ഥാനത്തെ 1300 കേന്ദ്രങ്ങളിലായി ഞായറാഴ്ച നടന്ന പരിശോധനയില്‍ 244 പേര്‍ പിടിയിലായി.
ലഹരിമരുന്ന് കൈവശം വെച്ചതിന് 246 കേസുകളും രജിസ്റ്റര്‍ ചെയ്തു. ലക്ഷക്കണക്കിന് രൂപയുടെ എം.ഡി.എം.എ.യും പരിശോധനയില്‍ പിടിച്ചെടുത്തിട്ടുണ്ട്.
തിരുവനന്തപുരം റൂറലില്‍ മാത്രം 48 പേരെ പിടികൂടിയതായാണ് വിവരം. ലഹരിക്കേസുകളില്‍ ഉള്‍പ്പെട്ട 38 പേരെ കരുതല്‍ തടങ്കലിലാക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. വരുംദിവസങ്ങളിലും ഇത്തരം പരിശോധനകള്‍ തുടരാനാണ് പോലീസിന്റെ തീരുമാനം.
Discussion about this post