കെഎം ഷാജിയുടെ അധിക്ഷേപ പരാമര്‍ശം; പ്രതികരിക്കേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ അധിക്ഷേപിച്ചുകൊണ്ടുള്ള മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജിയുടെ പരാമര്‍ശം വന്‍വിവാദത്തിലായിരിക്കുകയാണ്. കെഎം ഷാജിയുടെ പരാമര്‍ശത്തില്‍ മറുപടി പറയാനില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരിക്കുകയാണിപ്പോള്‍.

പ്രതികരിക്കേണ്ട കാര്യമില്ലെന്നും താന്‍ നല്ല ജോലിത്തിരക്കിലാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു മന്ത്രിയെ കെ.എം.ഷാജി ‘സാധനം’ എന്ന് വിളിച്ചത്.

also read: സൗദി 93ാം ദേശീയ ദിനം, ആശംസകള്‍ നേര്‍ന്ന് ആഘോഷത്തില്‍ പങ്കുചേര്‍ന്ന് യുഎഇ

”അതിനൊടൊന്നും എനിക്ക് പ്രതികരിക്കാനില്ല. നിങ്ങള്‍ കാണുന്നതുപോലെ ഞാന്‍ നല്ല ജോലിത്തിരക്കിലാണ്. എനിക്ക് ഇഷ്ടംപോലെ ജോലിയുണ്ട്.’ – ഇതായിരുന്നു മന്ത്രിയുടെ മറുപടി.

‘ഇപ്പോള്‍ ഒരു ആരോഗ്യമന്ത്രിയുണ്ട്. നേരത്തേ ആ ഷൈലജ ടീച്ചര്‍ വലിയ പ്രഗദ്ഭയൊന്നുമല്ലെങ്കില്‍, നല്ലൊരു സംഘാടകയായിരുന്നു. പക്ഷേ, അവരെ വെട്ടിക്കളഞ്ഞു. അവര്‍ മന്ത്രിസഭയില്‍ വന്നില്ല. പിന്നെ ആരാ വന്നത്? ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ്. എന്താ യോഗ്യത? ഈ കപ്പല്‍ കുലുങ്ങില്ല സാര്‍… നല്ല പ്രസംഗമായിരുന്നു. ആ പ്രസംഗത്തിനുള്ള സമ്മാനമാണ് ഈ കിട്ടിയത്. അന്തോം കുന്തോം തിരിയാത്ത ഒരു സാധനമാണ് ഇപ്പോള്‍ കേരളത്തില്‍ ആരോഗ്യവകുപ്പിന്റെ തലപ്പത്തുള്ള ഈ മന്ത്രി. അവര്‍ക്ക് ഒരു കുന്തോം അറിയില്ല. ഇങ്ങനെ വാടകമടിച്ചും മുഖ്യമന്ത്രിയെ സ്തുതിച്ചും നടക്കാമെന്നല്ലാതെ ഒന്നിനും കഴിയില്ല.’ – ഇതായിരുന്നു ഷാജിയുടെ പരാമര്‍ശം.

Exit mobile version