കല്പറ്റ: വയനാട്ടുകാരനായ ആദിവാസി യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. ബാവലി സ്വദേശി ബിനീഷിനെയാണ് കുടകില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിരുണാണിയില്‍ ജോലിക്ക് പോയതായിരുന്നു.
ബിനീഷ് കുളത്തില്‍ വീണ് മരിച്ചെന്നായിരുന്നു തൊഴിലുടമ ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍ മൃതദേഹം കണ്ടത് തോട്ടിലായിരുന്നു. ബുധനാഴ്ചയാണ് ബിനീഷിന്റെ മരണവിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്.
മരിക്കുന്നതിന് നാലുനാള്‍ മുമ്പ് മാത്രമാണ് ബിനീഷ് കുടകിലെ ബിരുണാണിയില്‍ പണിക്ക് പോയത്. തൊഴിലുടമ മരണ വിവരം അറിയിച്ചതിന് പിന്നാലെ ബിനീഷിന്റെ ബന്ധുക്കള്‍ കുടകിലെത്തിയിരുന്നു.
എന്നാല്‍ ഇവര്‍ക്ക് പിറ്റേന്നു മാത്രമാണ് മോര്‍ച്ചറിയില്‍ മൃതദേഹേം കാണാന്‍ കഴിഞ്ഞത്. മരണത്തില്‍ ഒരുപാട് ദുരൂഹതകളുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. ബിനീഷിന്റെ മൃതദേഹം സൂക്ഷിക്കുന്നതിലും അനാസ്ഥ ഉണ്ടായെന്നും ആരോപണം.
also read: നബി ദിനം; സെപ്റ്റംബര്‍ 28ന് പൊതു അവധി നല്‍കണമെന്ന് കൊണ്ടോട്ടി എംഎല്‍എ, മുഖ്യമന്ത്രിക്ക് കത്ത്
കാട്ടിക്കുളത്തെ ഒരു ഏജന്റ് വഴിയാണ് ബിനീഷ് ജോലിക്ക് പോയത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത പോലീസ് അന്വേഷണം നടത്തി വരികയാണ്.
Discussion about this post