കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് ഭീതിയില്‍ താത്പകാലികമായി അടച്ചുപൂട്ടിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച തുറക്കും. വൈറസ് ഭീഷണി കുറഞ്ഞ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത്.
ജില്ലയില്‍ കണ്ടൈന്‍മെന്റ് സോണുകളില്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
also read: കുട്ടികളെ ചൊല്ലി തര്‍ക്കം; വിവാഹമോചനക്കേസിന് കോടതിയിലെത്തിയ നാത്തൂന്മാര് തമ്മില്‍ പൊരിഞ്ഞ തല്ല്
എല്ലാ വിദ്യാര്‍ഥികളും ഈ ദിവസം മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പതിവുപോലെ എത്തിച്ചേരേണ്ടതാണെന്നും വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റു ജീവനക്കാരും മാസ്കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു.
വിദ്യാലയങ്ങളുടെ പ്രവേശന കവാടത്തിലും ക്ളാസ് റൂമുകളിലും സാനിറ്റൈസര്‍ വെക്കേണ്ടതും എല്ലാവരും ഇത് ഉപയോഗിച്ച് കൈകള്‍ സാനിറ്റൈസ് ചെയ്യേണ്ടതുമാണ്. അതേസമയം, കണ്ടൈന്‍മെന്റ് സോണുകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടരും.
Discussion about this post