ആലപ്പുഴ: വിവാഹമോചനക്കേസിന് കോടതിയിലെത്തിയ നാത്തൂന്‍മാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല കോടതിവളപ്പിലാണ് സംഭവം. ഇരുവരും തമ്മിലടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.
കുട്ടിയെ കാണിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കവും ദമ്പതികള്‍ തമ്മിലുള്ള പ്രശ്നങ്ങളും കുടുംബവഴക്കുമാണ് കോടതിവളപ്പില്‍ കയ്യാങ്കളിയില്‍ എത്തിയത്. ദമ്പതികളും അച്ഛനും തമ്മിലുള്ള പ്രശ്നങ്ങളാണ് ഏറെ നാളായി പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളുടെ വിവാഹമോചനം വരെ എത്തിയതെന്നാണ് അഭിഭാഷകര്‍ പറയുന്നത്.
also read: പന്നിയെ തുരത്താന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റു, പാലക്കാട് വയോധികന് ദാരുണാന്ത്യം
രണ്ട് കുട്ടികളാണ് ഇവര്‍ക്കുള്ളത്. ഒരു കടമുറിയുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു തുടക്കം. പിന്നീട് ഇതേ ചൊല്ലി നിരവധി കേസുകള്‍ ഉണ്ടായതായും അഭിഭാഷകര്‍ പറയുന്നു. കുഞ്ഞിനെ കാണണമെന്ന് പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇതാണ് അടിപിടിയിലേക്ക് എത്തിയത്. ഭാര്യയും ഭര്‍ത്താവിന്റെ സഹോദരിയും തമ്മിലാണ് പൊരിഞ്ഞ അടി നടന്നത്. മുടിപിടിച്ച് വലിക്കുന്നതും മുഖത്തടിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നത് ദൃശ്യങ്ങളില്‍ കാണാം. ഭര്‍ത്താവും കുടുംബാംഗങ്ങളും പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് ഇരുവരെയും ശാന്തരാക്കിയത്.