സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞു, ആരുവിചാരിച്ചാലും ഇനി തടയാനാവില്ല; അതൃപ്തി ഉണ്ടെന്നത് കോൺഗ്രസ് പ്രചരണം: കെ സുരേന്ദ്രൻ

തിരുവനന്തപുരം: സുരേഷ് ഗോപിക്ക് കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷ സ്ഥാനം നൽകിയതിൽ അതൃപ്തിയുണ്ടെന്ന വാർത്തയ്്ക്ക് പിന്നിൽ കോൺഗ്രസ് എന്ന് കെ സുരേന്ദ്രൻ. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതു കോൺഗ്രസ് അജൻഡയാണെന്നും തൃശൂരിൽ പ്രതാപന്റെ വിജയം ഉറപ്പാക്കാനുള്ള നീക്കമാണിതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ സോഷ്യൽമീഡിയയിൽ കുറിച്ചു.

സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞുവെന്നും ആരുവിചാരിച്ചാലും ഇനി അത് തടയാനാവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ‘ഇത് കോൺഗ്രസ് അജൻഡയാണ്. പാലാക്കാരനായ ഒരു കോൺഗ്രസ്സുകാരനാണ് ആദ്യം ഇത് സാമൂഹ്യമാധ്യമത്തിൽ പോസ്റ്റിടുന്നത്.’

ALSO READ- ‘ഫ്രീക്ക് പെണ്ണേ’ ഈണവും വരികളും തന്റേത്; ക്രെഡിറ്റ് തരാതെ ഷാൻ റഹ്‌മാൻ സ്വന്തം പേരിൽ പാട്ട് പുറത്തിറക്കി; ചോദിച്ചപ്പോൾ കയർത്തു; ആരോപണവുമായി സത്യജിത്ത്

‘തൃശൂരിൽ പ്രതാപന്റെ വിജയം ഉറപ്പുവരുത്താൻ ഈ സംഘം ഏതറ്റംവരെയും പോകുമെന്ന് അറിയാത്തവരല്ല ഞങ്ങൾ. ഇനിയും ഇത്തരം വാർത്തകൾ വന്നുകൊണ്ടേയിരിക്കും. അരദിവസത്തെ ആയുസ്സുപോലും ഇല്ലാത്ത കള്ളക്കഥകൾ. സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞു. ആരുവിചാരിച്ചാലും ഇനി അത് തടയാനാവില്ല’- കെ സുരേന്ദ്രന്റെ കുറിപ്പിൽ പറയുന്നതിങ്ങനെ.

Exit mobile version