വയനാട്ടില്‍ നിന്ന് കാണാതായ അമ്മയെയും 5 മക്കളെയും ഗുരുവായൂരില്‍ നിന്ന് കണ്ടെത്തി

അമ്മയെയും കുട്ടികളെയും പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

വയനാട്: കമ്പളക്കാട് നിന്ന് കാണാതായ അമ്മയെയും അഞ്ച് മക്കളെയും കണ്ടെത്തി. ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍ നിന്നാണ് വരെ കണ്ടെത്തിയത്. അമ്മയെയും കുട്ടികളെയും പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ഈ മാസം 18 നാണ് കൂടോത്തുമ്മലിലെ വീട്ടില്‍ നിന്ന് അമ്മയും മക്കളും ചേളാരിയിലെ തറവാട്ടിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയത്. എന്നാല്‍ ആറ് പേരും അവിടെ എത്താതെ വന്നതോടെയാണ് തിരിച്ചില്‍ ആരംഭിച്ചത്. ഫോണില്‍ വിളിച്ചു നോക്കിയിട്ടും കിട്ടാതായതോടെ ഭര്‍ത്താവ് കമ്പളക്കാട് പോലീസിന് പരാതി നല്‍കുകയായിരുന്നു.

അതേസമയം, ഫറോക്, രാമനാട്ടുകര, കണ്ണൂര്‍, ഷൊര്‍ണൂര്‍ എന്നിവിടങ്ങളിലും അമ്മയും മക്കളും എത്തിയിരുന്നുവെന്നും പോലീസ് പറയുന്നു.

ALSO READ കോട്ടയത്ത് കനത്ത മഴ തുടരുന്നു, ഗതാഗതം നിരോധിച്ചു, മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാകളക്ടര്‍

കമ്പളക്കാട് കൂടോത്തുമ്മലിലാണ് ഇവര്‍ താമസിച്ചിരുന്നത്. വിമിജക്കൊപ്പം മക്കളായ വൈഷ്ണവ് (12), വൈശാഖ് (11), സ്‌നേഹ (9), അഭിജിത്ത് (5), ശ്രീലക്ഷ്മി (4) എന്നിവരാണ് ഉണ്ടായിരുന്നത്.

Exit mobile version