തിരുവനന്തപുരം: ആലുവയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റല്‍ രാജിനെ പുഴയില്‍ നിന്ന് പിടികൂടിയ സിഐടിയു തൊഴിലാളികളെ ആദരിച്ച് മന്ത്രി വി ശിവന്‍കുട്ടി. വി. കെ. ജോഷി, മുരുകേശന്‍. ജി. എന്നിവരെയാണ് കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച പരിപാടിയില്‍ മന്ത്രി ആദരിച്ചത്.
സിഐടിയു ആലുവ ബൈപ്പാസ് യൂണിറ്റിലെ പ്രവര്‍ത്തകരാണ് വികെ ജോഷിയും ജി മുരുകേശനും. നീന്താന്‍ അറിയുന്നവര്‍ ആരെങ്കിലുമുണ്ടോയെന്ന് ചോദിച്ചാണ് പ്രതിയെ പിടികൂടാന്‍ പോലീസ് തങ്ങളെ സമീപിച്ചതെന്ന് സംഭവത്തിന് പിന്നാലെ ജോഷി പറഞ്ഞിരുന്നു. തുടര്‍ന്ന് മുരുകനൊപ്പം പുഴയരികിലേക്ക് ഇറങ്ങി ചെന്നപ്പോള്‍ ക്രിസ്റ്റില്‍ വെള്ളത്തിലേക്ക് ചാടി. അപ്പോള്‍ തന്നെ താന്‍ ചാടി ക്രിസ്റ്റിലിന്റെ കൈയിലും മുരുകന്‍ കോളറിലും പിടിച്ചു. അതോടെ ക്രിസ്റ്റില്‍ കീഴടങ്ങുകയായിരുന്നെന്ന് ജോഷി പറഞ്ഞിരുന്നു.
ALSO READ കോട്ടയത്ത് കനത്ത മഴ; വെള്ളാനിയില്‍ ഉരുള്‍പൊട്ടല്‍, വാഗമണ്‍ റോഡില്‍ മണ്ണിടിച്ചില്‍
അതേസമയം, ചുമട്ടുതൊഴിലാളികള്‍ നാടിന്റെ സമ്പത്താണ്. തൊഴിലാളികള്‍ക്ക് നാടിനോടുള്ള പ്രതിബദ്ധത പലതരത്തില്‍ തെളിയിക്കപ്പെട്ടതാണ്. കോവിഡ് കാലത്തും നിപ കാലത്തും ഈ പ്രതിബദ്ധത കണ്ടെന്ന് മന്ത്രി പറഞ്ഞു.