കേരളത്തിന്റെ സൈന്യത്തിന് ഇനി മുതല്‍ ഔദ്യോഗിക പരിവേഷം..! കൂടുതല്‍ പരിശീലനത്തിന് മത്സ്യത്തൊഴിലാളികളെ ഗോവയിലേക്ക് അയയ്ക്കുന്നു

തിരുവനന്തപുരം: കേരളത്തെ മഹാപ്രളയത്തില്‍ നിന്ന് അതിജീവനത്തിലേക്ക് ഉയര്‍ത്തിയ മത്സ്യതൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പരിശീലനം നല്‍കുന്നു. ഏത് അടിയന്തര സാഹചര്യത്തിലും രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഇവരെ പ്രാപ്തരാക്കുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തെരഞ്ഞെടുക്കുന്ന തൊള്ളായിരം മല്‍സ്യതൊഴിലാളികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സില്‍ പരിശീലനം നല്‍കും.

സംസ്ഥാനത്തെ 60 തീര ഗ്രാമങ്ങളിലെ 900 മത്സ്യത്തൊഴിലാളികളെ ചേര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ കടല്‍ സുരക്ഷാ സ്‌ക്വാഡ് രൂപികരിക്കുകയാണ്. 5 വള്ളങ്ങളും പതിനഞ്ചു തൊഴിലാളികളും ഉള്‍പ്പെടുന്നതാണ് ഒരു യൂണിറ്റ്. പരിശീലനത്തിന്റെ ഭാഗമായി നാല്‍പതുപേരടങ്ങിയ ആദ്യ സംഘം കൊല്ലത്ത് നിന്ന് ഗോവയ്ക്ക് പുറപ്പെട്ടു. ഇവരുടെ സേവനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വേതനവും നല്‍കും.

Exit mobile version