ആശ്വാസം; പരിശോധനയ്ക്ക് അയച്ച 24 സാമ്പിളുകള്‍ കൂടി നെഗറ്റീവ്, ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ ഭീതിയില്‍ നിന്നും കേരളം കരകയറുന്നു. പരിശോധനയ്ക്ക് അയച്ച 24 സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മൂന്ന് പരിശോധാന ഫലം കൂടി വരാനുണ്ടെന്നും മന്ത്രി പറഞ്ഞു.

തുടര്‍ച്ചയായ അഞ്ചാം ദിവസവും നിപ പോസിറ്റീവ് കേസുകളൊന്നുമില്ല. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടുവെന്നും ഓക്‌സിജന്‍ സപ്പോര്‍ട്ടും മാറ്റിയതായും മന്ത്രി അറിയിച്ചു.

also read: അയഞ്ഞ വസ്ത്രങ്ങളും ഹിജാബും ധരിക്കണം; ‘ഉചിതമല്ലാത്ത’ വസ്ത്രധാരണത്തിന് 10 വർഷം വരെ തടവ്; സെലിബ്രിറ്റികൾക്കും ബാധകം; ഇറാനിൽ ബിൽ പാസാക്കി

സമ്പര്‍ക്കപ്പട്ടികയിലുള്ള 980 പേരാണ് ഐസൊലേഷനിലുള്ളത്. ആദ്യ ഇന്‍ക്യുബേഷന്‍ പീരീഡ് പൂര്‍ത്തിയാക്കിയവരെ ഒഴിവാക്കിയിട്ടുണ്ട്. 11 പേര്‍ മെഡിക്കല്‍ കോളേജിലെ ഐസോലഷനിലുണ്ട്.

ഔട്ട് ബ്രേക്ക് സമയത്ത് തന്നെ ആദ്യ കേസ് കണ്ടുപിടിക്കാന്‍ സാധിച്ചത് ആദ്യമായിട്ടാണെന്നും രണ്ടാമത് മരണമടഞ്ഞയാളുടെ മൃതദേഹം വിട്ടുകൊടുക്കാതെ നിപ പരിശോധന നടത്തിയതാണ് രോഗം കണ്ടുപിടിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനും സഹായകരമായതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Exit mobile version