കൊച്ചി: സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. 29 ലക്ഷം രൂപയുടെ സ്വര്‍ണമാണ് യുവതി കടത്താന്‍ ശ്രമിച്ചത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. ദുബായിയില്‍ നിന്നും എത്തിയ തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിനിയാണ് കസ്റ്റംസിന്റെ പിടിയിലായത്.
ഗ്രീന്‍ ചാനലിലൂടെ കടക്കാന്‍ ശ്രമിക്കുകയായിരുന്നു യുവതി. ഇതില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരെ ദേഹപരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് സംഭവം കണ്ടെത്തിയത്.
സാനിറ്ററി പാഡിനകത്ത് ഇവര്‍ 679 ഗ്രാം സ്വര്‍ണം ഒളിപ്പിക്കുകയായിരുന്നു. പരിശോധനയിലൂടെ കസ്റ്റംസ് ഇത് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ഇവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.