കോട്ടയം: കടുത്തുരുത്തിയില്‍ ഭിന്ന ശേഷിക്കാരനായ പെട്ടിക്കട കച്ചവടക്കാരനോട് കൊടും ക്രൂരത. ഏറെ കാലം കൊണ്ട് ചിട്ടി പിടിച്ച് സ്വന്തമാക്കിയ 45000 രൂപയടങ്ങിയ ബാഗ് മോഷ്ടിച്ച് കള്ളന്.
കടുത്തുരുത്തി സര്‍ക്കാര്‍ സ്കൂളിന് സമീപം റോഡരികില്‍ പെട്ടിക്കടയില്‍ ലോട്ടറി കച്ചവടം നടത്തുന്ന കെ.കെ.രമേശന് എന്ന ഭിന്ന ശേഷിക്കാരന്റെ ബാഗാണ് കള്ളന് മോഷ്ടിച്ചത്. ബാഗില്‍ 45000 രൂപയും രോഗിയായ അമ്മയുടെ മരുന്നും എടിഎം കാര്‍ഡുമാണ് ഉണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം കട തുറന്ന രമേശന് കൈയിലുണ്ടായിരുന്ന പണമടങ്ങിയ ബാഗ് കടയില്‍ വെച്ച ശേഷം റോഡിലേക്ക് ഇറങ്ങി നിന്ന് ലോട്ടറി വിറ്റിരുന്നു. വൈകിട്ട് ലോട്ടറി കച്ചവടം അവസാനിപ്പിച്ച് കടയില്‍ വീണ്ടുമെത്തി നോക്കുമ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്.
ALSO READ കൈയ്യിലുണ്ടായിരുന്നത് 126 കിലോ ലഹരിമരുന്ന്, രണ്ട് ഇന്ത്യക്കാര്‍ സൗദിയില്‍ പിടിയില്‍
തുടര്‍ന്ന് രമേശന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മോഷ്ടാവിനെ കണ്ടുപിടിക്കാനായി പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശെത്ത സിസിടിവികള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം തുടങ്ങി.
Discussion about this post