‘മോനെ ഇനി ചെയ്യരുത് കേട്ടോ, ആരുടെ വീട്ടിലും ഇനി മുതല്‍ മോഷ്ടിക്കാന്‍ പോകരുത്’; മോഷണം നടത്തിയ കള്ളനെ ഉപദേശിച്ച് അധ്യാപിക

അധ്യാപിക മുത്തുലക്ഷ്മിയാണ് തന്റെ വീട്ടില്‍ കയറി മോഷണം നടത്തിയ പ്രതി കണ്ണൂര്‍ സ്വദേശി ഇസ്മയിലിനോട് ഉപദേശിച്ചത്.

പാലക്കാട്: വീട്ടില്‍ കയറിയ കള്ളനെ പോലീസ് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ഉപദേശിച്ച് അധ്യാപിക. പാലക്കാട് തൃത്താല കാവില്‍പ്പടിയിലെ അധ്യാപിക മുത്തുലക്ഷ്മിയാണ് തന്റെ വീട്ടില്‍ കയറി മോഷണം നടത്തിയ പ്രതി കണ്ണൂര്‍ സ്വദേശി ഇസ്മയിലിനോട് ഉപദേശിച്ചത്.


‘ ഇനി ചെയ്യരുത് കേട്ടോ മോനെ, ഞാനൊരു അധ്യാപികയാണ്. കുട്ടികളെ ആ എന്ന അക്ഷരം എല്‍കെജി മുതല്‍ പഠിപ്പിക്കുന്ന ഒരു ടീച്ചറാണ്. തന്റെ 38 വയസ്സിനുള്ളില്‍ അമ്മ, അച്ഛന്‍, ഭര്‍ത്താവ് ഒക്കെ നഷ്ടപ്പെട്ട് ഒരു ജീവിതത്തിലേക്ക് എത്തിയതാണ്. നമ്മുടെ കൈയ്യില്‍ ഒന്നുമില്ല. ഞങ്ങളുടെ വീട്ടില്‍ മാത്രമല്ല, എല്ലാവരുടേയും സാഹചര്യം മനസ്സിലാക്കണം, മറ്റ് ആരുടെ വീട്ടിലും ഇനി മുതല്‍ മോഷ്ടിക്കാന്‍ പോവരുത്. നല്ലതായി പെരുമാറാന്‍ ശ്രമിക്കണം’ . അധ്യാപിക മുത്തുലക്ഷ്മിയുടെ വാക്കുകളാണിത്.

ALSO READ തൃശ്ശൂരില്‍ യുടേണ്‍ എടുക്കുന്നതിനിടെ കാറിടിച്ച് ബൈക്ക് യാത്രക്കാരന്‌ ദാരുണാന്ത്യം

അധ്യാപികയുടെ വീട് ഉള്‍പ്പെടെ പ്രദേശത്ത് നിരവധി വീടുകളില്‍ ഇസ്മയില്‍ മോഷണം നടത്തിയിരുന്നു. മോഷണം പതിവായതോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇസ്മയിലിനെ കഴിഞ്ഞദിവസം തൃത്താല പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Exit mobile version