ദുബായ്: ദുബായ് എയര്‍പോര്‍ട്ട് സ്മാര്‍ട്ട് പാസേജ് സംവിധാനത്തിലേക്ക് കടക്കുന്നു. ഇ – ഗേറ്റ് സംവിധാനവും കടന്ന് യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ടില്ലാതെ യാത്ര ചെയ്യാവുന്ന സംവിധാനമാണിത്. ദുബായില്‍ അതിര്‍ത്തി പോര്‍ട്ടുകളുടെ ഭാവി നയങ്ങള്‍ രൂപീകരിക്കാനുള്ള ആഗോള സമ്മേളനത്തിലാണ് ദുബായിയുടെ പ്രഖ്യാപനം.
നവംബര്‍ മുതല്‍ ദുബായ് വിമാനത്താവളം വഴി എമിറേറ്റ്‌സ് എയര്‍ലൈന്‍ യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ടില്ലാതെ യാത്ര ചെയ്യാനാകും. ചെക്ക് ഇന്‍, എമിഗ്രേഷന്‍ എന്നിവ സ്മാര്‍ട്ട് പാസേജ് സവിധാനം വഴിയായിരിക്കും.
അതേസമയം ആദ്യഘട്ടത്തില്‍ ദുബായ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്ന് ഉപയോഗിക്കുന്ന എമിറേറ്റ്‌സ് എയര്‍ലൈന്‍സ് യാത്രക്കാര്‍ക്കാണ് സൗകര്യം ലഭ്യമാവുക. ബയോമെട്രിക്സും ഫേസ് റെകഗ്നിഷനും പുതിയ മാനദണ്ഡമാക്കുന്നതിലൂടെയാണ് ഈ ലക്ഷ്യം സാധ്യമാക്കുക.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്സ് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ ആണ് ഇക്കാര്യത്തില്‍ സന്നദ്ധത അറിയിച്ചത്. ഭാവിയില്‍ പൂര്‍ണമായും പാസ്‌പോര്‍ട്ട് രഹിത സാധ്യമാക്കാന്‍ ശ്രമങ്ങള്‍ നടത്തുമെന്നും, യാത്രക്കാരന്‍ ഇറങ്ങും മുന്‍പ് തന്നെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന തരത്തില്‍ ബിഗ് ഡാറ്റയെ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.