തിരുവനന്തപുരം: കേരളം ഒന്നടങ്കം ആകാംഷയോടെ കാത്തിരുന്ന ഓണം ബംപറിന്റെ നറുക്കെടുപ്പ് ഇന്നാണ്. നറുക്കെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ മുന്‍ ഓണം ബംബര്‍ വിജയി തിരുവനന്തപുരം സ്വദേശി അനൂപ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
ഓണം ബംപറിന്റെ ഇത്തവണത്തെ ഭാഗ്യശാലി ആരാണെങ്കിലും അവര്‍ സൂക്ഷിക്കണമെന്ന് അനൂപ് പറയുന്നു. ആര്‍ക്ക് ഭാഗ്യവന്നാലും ആരെയും അറിയിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഒരു വര്‍ഷത്തേക്ക് ആ പണം ഉപയോഗിക്കരുതെന്നും അനൂപ് പറഞ്ഞു.
താനും കുടുംബവും സന്തോഷകരമായാണ് മുന്നോട്ടുപോകുന്നതെന്നും എന്നാല്‍ കുറച്ച് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പിണക്കം വന്നിട്ടുണ്ടെന്നും ലോട്ടറിയടിച്ചതിന് ശേഷം കുറച്ച് പണം ചെലവാക്കിയെന്നും ബാക്കി പണം ബാങ്കില്‍ ഫിക്സ്ഡ് ഇട്ടെന്നും അനൂപ് പറഞ്ഞു.
പണം കിട്ടുമ്പോള്‍ ധൂര്‍ത്തടിക്കാതെ നോക്കികണ്ടും കൈകാര്യം ചെയ്താല്‍ ഇനിയും പണമുണ്ടാക്കാന്‍ കഴിയുമെന്നും. താന്‍ ഇത്തവണ നാലു ടിക്കറ്റുകള്‍ എടുത്തിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമേ മൂന്നു ജില്ലകളില്‍ നിന്നും ടിക്കറ്റെടുത്തിട്ടുണ്ടെന്നും ഇത്തവണയും പ്രതീക്ഷയുണ്ടെന്നാണ് അനൂപ് പറയുന്നത്.
Discussion about this post