തിരുവനന്തപുരം: നിപ വൈറസ് കൂടുതല്‍ പേരില്‍ പടര്ന്നിട്ടില്ലെന്ന ആശ്വാസമുണ്ടെങ്കിലും വൈറസ് ഭീഷണി പൂര്‍ണമായി ഒഴിഞ്ഞുപോയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രണ്ടാം തംഗത്തിനുള്ള സാധ്യത വളരെ കുറവാണെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.
നിപ വൈറസ് വ്യാപനം തടയാനും മികച്ച ചികിത്സ ഉറപ്പാക്കാനും ഫലപ്രദമായ നടപടികളുമായാണ് മുന്നോട്ടുപോകുന്നത്. രണ്ടാം തംഗത്തിനുള്ള സാധ്യത വളരെ കുറവാണെങ്കിലും പൂര്‍ണമായും തള്ളിക്കളയാന്‍ സാധിക്കില്ല എന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ നിപ സ്ഥിരീകരിച്ച കോഴിക്കോടും സമീപ ജില്ലകളിലുമാണ് വൈറസ് വ്യാപനം തടയാന്‍ ശാസ്ത്രീയ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുള്ളതെന്നും തുടക്കത്തില്‍ തന്നെ കണ്ടെത്താനായതുകൊണ്ട് അപകടം ഒഴിവാക്കാനായിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
നിപ ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കുകയും കോര്‍ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. നിപ കണ്ട്രോള് റൂം സജ്ജമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ സൗകര്യവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തിയെന്നും ആരോഗ്യമന്ത്രി നേരിട്ട് സ്ഥലത്തെത്തിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post