പ്രണയം വീട്ടിലറിഞ്ഞു, വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് 14കാരിയും 34കാരനും

അടിമാലി: പ്രണയം വീട്ടിലറിഞ്ഞതോടെ പതിനാലുകാരിയും 34കാരനും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇടുക്കി ജില്ലയിലെ വെള്ളത്തൂവല്‍ മുറിയറയിലാണ് സംഭവം. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയും ബന്ധുവായ യുവാവുമാണ് മരിച്ചത്.

ഇരുവരുടെയും പ്രണയം വീട്ടില്‍ അറിഞ്ഞതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവം അന്വേഷിക്കാന്‍ പൊലീസ് എത്തുന്നതിന് മുമ്പാണ് ഇരുവരും ജീവനൊടുക്കാന്‍ ശ്രമിച്ചത്.

also read: പ്രാങ്കിന്റെ പേരില്‍ മുഖംമൂടി ധരിച്ച് വിദ്യാര്‍ത്ഥികളെ ശല്യം ചെയ്യല്‍, യുവാക്കളെ കൈയ്യോടെ പൊക്കി പോലീസ്

മുനിയറ പന്നിയാര്‍ ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. നാട്ടുകാര്‍ സംഭവം കണ്ടതോടെ ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഇരുവരെയും ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകട നില തരണം ചെയ്തിട്ടില്ല.

Exit mobile version