ചെന്നൈ: തമിഴ് സിനിമാലോകത്തിനെ ഏറെ കണ്ണീരിലാഴ്ത്തിയ വാര്‍ത്തയാണ്
ഇന്ന് പുലര്‍ച്ചെ പുറത്തുവന്നത്. ഗായകനും സംഗീതജ്ഞനുമായ വിജയ് ആന്റണിയുടെ മകള്‍ മീരയുടെ അപ്രതീക്ഷിത വിയോഗം താരങ്ങളെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ മീരയെ ചെന്നൈയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അതിനിടെ വിജയ് ആന്റണിയുടെ ഭാര്യ ഫാത്തിമ വിജയ് ആന്റണി മകളെ കുറിച്ച് കുറിച്ച വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. മകളുടെ സ്കൂളിലെ നേട്ടം പ്രകീര്‍ത്തിച്ചുകൊണ്ടാണ് ഫാത്തിമയുടെ പോസ്റ്റ്. മീരയെക്കുറിച്ച് മാര്‍ച്ചില്‍ പങ്കിട്ട പോസ്റ്റാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്.
സ്കൂള്‍ യൂണിഫോമിലുള്ള മീരയുടെ ഫോട്ടോ പങ്കുവച്ചായിരുന്നു കുറിപ്പ്,
‘എന്റെ ശക്തിക്ക് കരുത്തു പകരുന്നവള്‍, എന്റെ കണ്ണുനീരിലെ സാന്ത്വനം, എന്റെ സമ്മര്‍ദവും (വികൃതി സൂപ്പര്‍ ലോഡഡ്) എന്റെ തങ്കക്കട്ടി-ചെല്ലക്കുട്ടി. മീര വിജയ് ആന്റണി, അഭിനന്ദനങ്ങള്‍ ബേബി’ എന്നായിരുന്നു ഫാത്തിമ കുറിച്ചത്.
വിജയും ഫാത്തിമയ്ക്കും രണ്ട് പെണ്മക്കളാണ്. മീരയാണ് മൂത്ത മകള്‍.
ലാറയാണ് ഇളയ മകള്‍. ചെന്നൈയിലെ വീട്ടിലെ മുറിയിലാണ് മീരയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മീര ഡിപ്രഷനിലായിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post