തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 60 വയസ്സുകാരന് പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം മംഗലപുരത്ത് ശാസ്തവട്ടം സ്വദേശി ഹാഷിറാണ് പിടിയിലായത്.
പെണ്‍കുട്ടിയും കുടുംബവും വാടകയ്ക്ക് ഫ്ളാറ്റിലാണ് താമസിക്കുന്നത്. ആറു മാസമായി പല തവണയായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് വിവരം. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയം ഹാഷിര്‍ ഫ്ളാറ്റിലെത്തുകയും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം മാതാപിതാക്കള്‍ അറിയുന്നത്.
പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ പരിക്ക് കണ്ടെത്തുകയായിരുന്നു. ഡോക്ടര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ നല്കിയ പരാതിയിലാണ് ഹാഷിറിനെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.