മലയാള സിനിമയിലെ ശ്രദ്ധേയനായ താരമാണ് നടന്‍ വിനായകന്‍. ഇപ്പോള്‍ തമിഴകത്തും രജനീകാന്ത് ചിത്രം ജയിലറിലൂടെ ശ്രദ്ധേയനായി കഴിഞ്ഞു. നടനായി മികച്ച പേരെടുക്കുമ്പോഴും അഭിപ്രായങ്ങളും നിലപാടുകളും തുറന്നുപറയുന്നതിലൂടെ വിമര്‍ശകരുമുണ്ടാകാറുണ്ട് താരത്തിന്.
ഇപ്പോഴിതാ വിനായകന്റെ പുതിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്ന ഉത്തരങ്ങളാണ് വൈറലാകുന്നത്. അവതാരകന്റെ ചോദ്യങ്ങള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയാണ് താരം നല്‍കുന്നത്.
താന്‍ മൂന്ന് തവണ പത്താം ക്ലാസ് തോറ്റ ആളാണ്. എനിക്ക് ഗവണ്‍മെന്റ് ജോലിയുണ്ടെന്നും മഹാരാജാസില്‍ പഠിച്ചെന്നുമൊക്കെയാണ് അടിച്ചിറക്കുന്നത്. ഇതൊക്കെ എവിടുന്ന് ഉണ്ടാക്കുന്നതാണെന്ന് താരം ചോദിക്കുന്നു.
”ഞാന്‍ മഹാരാജാസില്‍ പഠിച്ചിട്ടില്ല. ഞാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നില്ല. പത്താം ക്ലാസ് മൂന്ന് പ്രാവശ്യം എഴുതിയിട്ട് എനിക്ക് പത്ത് പത്ത് മാര്‍ക്ക് കൂടി വന്നതേയുള്ളുള്ളു 162, 172 182 എന്നിങ്ങനെയായിരുന്നു എന്റെ മാര്‍ക്ക്. എവിടെ നിന്നാണ് ഞാന്‍ സര്‍ക്കാര്‍ ജോലിക്കാരാനാണെന്നും മഹാരാജാസില്‍ പഠിച്ചെന്നുമൊക്കെയുള്ള അറിവ് കിട്ടിയതാവോ വിനായകന്‍ പറയുന്നു.
സംസ്ഥാന അവാര്‍ഡ് കിട്ടിയതിന് ശേഷം തന്നെ അഭിനന്ദിക്കാന്‍ കൊച്ചി മേയറോട് വരണ്ടെന്ന് പറഞ്ഞിട്ടും വന്നതിനെ കുറിച്ചും വിനായകന്‍ പറഞ്ഞു. മേയര്‍ ഫോണില്‍ വിളിച്ചപ്പോള്‍ത്തന്നെ മേയറോട് ഫ്ലാറ്റിലേക്ക് വരരുതെന്ന് അഭ്യര്‍ഥിച്ചിരുന്നു. അത് അവഗണിച്ചാണ് മേയര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം ഫ്ലാറ്റിലെത്തിയത്. ആ സമയത്ത് വാതില്‍ തുറക്കാതിരുന്നതിനും പരിപാടിയുമായി സഹകരിക്കാതിരുന്നതിനും വ്യക്തമായ കാരണമുണ്ടെന്ന് വിനായകന്‍ പറഞ്ഞു.
എട്ടുമാസത്തിന് ശേഷമാണ് ജോലി സ്ഥലത്തുനിന്ന് ഭാര്യ വീട്ടിലെത്തിയത്. ആ സമയത്ത് കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. അതുകൊണ്ടാണ് മേയറോട് വരരുത് എന്ന് പറഞ്ഞത്. എന്നിട്ടും വന്ന് ബെല്ലടിച്ചാലോ? അതാണ് പറയുന്നത് മര്യാദയില്ലാത്ത സമൂഹം എന്ന്. ഒരു വീട്ടിലേക്ക് കയറിവരുമ്പോള്‍ കാണിക്കേണ്ട ഒരു മര്യാദയുണ്ട്. അതില്ല. ആ മര്യാദയില്ലാത്ത സമൂഹത്തോട് എനിക്കും മര്യാദയില്ല.
അഭിനന്ദിച്ചിട്ട് എനിക്ക് എന്തുകിട്ടി? ആ നൂറ് രൂപയുടെ തുണി പിറ്റേദിവസം ഞാന്‍ വലിച്ചെറിഞ്ഞു കളഞ്ഞു. എന്തിനാണ് അവര്‍ വന്നത്? ഫോട്ടോ എടുക്കാനായിരുന്നില്ലേ? നെറ്റിപ്പട്ടം കെട്ടി എന്നെ നിര്‍ത്തണ്ട’. വിനായകന്‍ പറഞ്ഞു.