നദീറയെ ക്രൂരമായി ആക്രമിച്ച റഹീം ജയിലിൽ നിന്ന് പുറത്തിറങ്ങിയത് നാല് ദിവസം മുൻപ്; മക്കളെ ഓർത്ത് യുവതി എല്ലാം സഹിച്ചെന്ന് സഹപ്രവർത്തകരും; കൊല്ലത്ത്‌ സംഭവിച്ചത്

കൊല്ലം: പാരിപ്പള്ളിയിൽ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയത് ദാമ്പത്യ പ്രശ്‌നങ്ങളെ തുടർന്നെന്ന് പോലീസ്. ഭാര്യ നദീറയെ ആക്രമിച്ച കേസിൽ ജയിലിലായ ഭർത്താവ് റഹീം ജയിലിൽ നിന്നും ഇറങ്ങിയത് നാലു ദിവസം മുമ്പായിരുന്നു. പിന്നാലെയാണ് പാരിപ്പള്ളിയിലെ അക്ഷയകേന്ദ്രത്തിൽ വച്ച് തിങ്കളാഴ്ച രാവിലെയോടെ നദീറയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. നാവായിക്കുളം സ്വദേശിയാണ് റഹീം.

നദീറ പാരിപ്പള്ളി അക്ഷയകേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു. രണ്ട് വർഷമായി ഇവിടെ ജോലി ചെയ്ത് വരികയായിരുന്നു. തിങ്കളാഴ്ച രാവിലെ ഹെൽമറ്റ് ധരിച്ച് സെന്ററിലെത്തിയ റഹീം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടർന്ന് മരണം ഉറപ്പാക്കിയതിന് ശേഷം കത്തി വീശി ഭീഷണി മുഴക്കി പുറത്തേക്ക് പോയ ഇയാൾ സ്വയം കഴുത്തറുത്തതിന് ശേഷം കിണറ്റിൽ ചാടി ജീവനൊടുക്കി. വിവരമറിഞ്ഞ് അഗ്‌നിശമന സേനയെത്തി ഇയാളെ പുറത്തെടുക്കുമ്പോൾ തന്നെ മരണം സംഭവിച്ചിരുന്നു.

മുൻപ് നദീറയെ അക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായി റിമാൻഡിലായിരുന്നു റഹീം. ഏതാനും ദിവസം മുൻപാണ് ജയിൽമോചിതനായത്. അതിക്രൂരമായി നദീറയെ അക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഈ സംഭവത്തിൽ പള്ളിക്കൽ പോലീസിൽ വധശ്രമത്തിനുൾപ്പെടെ ഇയാൾക്കെതിരെ കേസുണ്ട്.

ALSO READ- വീട് ജപ്തിയിലായ സലീനയ്ക്കും മകനും സ്വന്തം വീട്ടില്‍ തന്നെ കഴിയാം : കടബാധ്യത ഏറ്റെടുത്ത് വിവേകാനന്ദ ട്രസ്റ്റിന്റെ കനിവ്

പലതവണ നദീറയെ ഭാര്യയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്ന ഇയാൾ ഇവരെ പിന്തുടരുകയും ചെയ്തിരുന്നു. മക്കളെ വളർത്താനാണ് ഇയാളുടെ പീഡനമെല്ലാം സഹിക്കുന്നതെന്ന് നദീറ പറഞ്ഞിരുന്നതായി നദീറയുടെ സഹപ്രവർത്തകർ പറയുന്നു.

Exit mobile version