കാസർകോട് സ്വദേശിനിയായ യുവതി ഉന്നയിച്ച പീഡന പരാതിയിൽ ഒടുവിൽ പ്രതികരണവുമായി നടനും മോഡലുമായ ഷിയാസ് കരീം. പീഡന പരാതി നൽകിയ യുവതിയെയും മാധ്യമങ്ങളെയും അവഹേളിക്കുന്ന തരത്തിലാണ് സോഷ്യൽമീഡിയയിലൂടെ പ്രതികരിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിന് പോലീസ് തയ്യാറെടുക്കുന്നതിനിടയിലാണ് ഫേസ്ബുക്ക് വഴി ഷിയാസിന്റെ പ്രതികരണമെത്തിയത്. താൻ ദുബായിൽ നിന്ന് കേരളത്തിൽ എത്തിയ ശേഷം മറുപടി നൽകുമെന്നാണ് ഷിയാസിന്റെ വാക്കുകൾ.
എറണാകുളത്ത് ജോലി ചെയ്യുന്ന കാസർകോട് പടന്ന സ്വദേശിനി ചന്തേര പോലീസ് സ്‌റ്റേഷനിലാണ് ഷിയാസിനെതിരായ പീഡന പരാതി നൽകിയത്. സംഭവത്തിൽ എറണാകുളത്തും ചന്തേര പോലീസ് അന്വേഷണം നടത്തും.
വിവാഹ വാഗ്ദാനം നൽകി നിരവധി തവണ പീഡിപ്പിക്കുകയും ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നുമാണ് യുവതിയുടെ പരാതി. കാസർഗോഡും എറണാകുളത്തും മൂന്നാറിലെ ഹോട്ടലിലും എത്തിച്ച് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ചന്തേര പോലീസ് സംഘം എറണാകുളത്തും മൂന്നാറിലുമെത്തി തെളിവുകൾ ശേഖരിക്കാൻ ഒരുങ്ങുകയാണ്.
ALSO READ- പൊതുപ്രവർത്തകൻ ഗിരീഷ് ബാബു വീട്ടിൽ മരിച്ചനിലയിൽ; വിവാദമായ നിരവധി കേസുകളിലെ ഹർജിക്കാരൻ
യുവതിയിൽ നിന്ന് ഷിയാസ് കരീം 11 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നുണ്ട്. ഇത് സംബന്ധിച്ചും അന്വേഷണസംഘം വിശദമായ അന്വേഷണം നടത്തും. പീഡന പരാതി ഉയർന്നതിന് പിന്നാലെ തന്റെ വിവാഹം നിശ്ചയ ചിത്രങ്ങൾ ഷിയാസ് തന്നെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.
Discussion about this post