കോഴിക്കോട്: പുതിയ നിപ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. അതുപോലെ ഗുരുതരാവസ്ഥയില്‍ തുടര്‍ന്നിരുന്ന 9 വയസ്സുകാരന്റെ വെന്റിലേറ്റര്‍ സപ്പോര്‍ട്ട് താത്ക്കാലികമായി മാറ്റിയതായും മന്ത്രി അറിയിച്ചു. നിലവില്‍ 9 വയസ്സുകാരന് ഓക്സിജന്‍ സപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ ദിവസം കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായി മന്ത്രി അറിയിച്ചത്.
അതേസമയം, 1233 പേരാണ് ഇപ്പോള്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 23 പേര് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ആയിട്ടുണ്ട്. ഐ എം സി എച്ചില് 4 പേര് അഡ്മിറ്റാണ്. 36 വവ്വാലുകളുടെ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചു. .
Discussion about this post