കോഴിക്കോട്: അയല്‍വാസിയുടെ വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണ് ഒമ്പത് വയസ്സുകാരിക്ക് പരിക്കേറ്റു. കൊടുവള്ളി പോങ്ങോട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന മടവൂര്‍ പുതുശ്ശേരിമ്മല്‍ ഷിജുവിന്റെ മകള്‍ അതുല്യക്കാണ് പരിക്കേറ്റത്. ഷിജു ഓടിക്കുന്ന ഓട്ടോറിക്ഷയും തകര്‍ന്നു.
ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ മഴയ്ക്കിടെയായിരുന്നു സംഭവം. പാലു വാങ്ങാനായി അതുല്യ അടുത്ത വീട്ടിലേക്ക് പോകുന്നതിനിടെ മതില്‍ ദേഹത്തേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.
മതിലിനടിയില്‍ അകപ്പെട്ട കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പരിക്കേറ്റ കുട്ടിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post