നമരം: വയനാട്ടിൽ വായ്പ ആപ്പുകാരുടെ ഭീഷണിയെത്തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കബടുതൽ വെളിപ്പെടുത്തൽ. പൂതാടി താഴെമുണ്ട അരിമുള ചിറക്കോണത്ത് അജയരാജ് (44) വെള്ളിയാഴ്ച അരിമുള അയ്യപ്പക്ഷേത്രത്തിനുസമീപത്തെ തോട്ടത്തിൽ തൂങ്ങിമരിച്ച സംഭവം ഓൺലൈൻ വായ്പാ ആപ്പുകാരുടെ ഭീഷണി കാരണമെന്ന് സൂചന.
ബന്ധുക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. വൃക്കരോഗബാധിതനായ അജയരാജ് അജയരാജും കുടുംബവും കാര്യമ്പാടി പുതൂരിൽ വാടകയ്ക്കാണ് താമസം. ഇയാൾ ചികിത്സയ്ക്കായി എട്ടുലക്ഷത്തോളം രൂപ കുടുംബശ്രീ, ബാങ്ക് എന്നിവിടങ്ങളിൽനിന്നും സ്വകാര്യ വ്യക്തികളിൽനിന്നുമായി വായ്പയെടുത്തിരുന്നു. കൂടാതെ, സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയും പണം വാങ്ങിയാണ് ചികിത്സ നടത്തിയിരുന്നത്.
ഇതിനിടെ ഭാര്യയും രോഗിയായതോടെ കൂടുതൽ കടക്കാരനായി. തുടർന്നാണ് മറ്റ് മാർഗ്ഗങ്ങളില്ലാതെ ഇയാൾ ഓൺലൈൻ ആപ്പുവഴി വായ്പയെടുത്ത.് എന്നാൽ, ഇത് ആരും അറിഞ്ഞിരുന്നില്ല. വായിപ തിരിച്ചയ്ക്കാനാകാതെ വന്നതോടെ അജയരാജിന്റെ മകന്റെ കോൺടാക്ട് ലിസ്റ്റിൽനിന്ന് ഒരു പെൺസുഹൃത്തിന്റെ നമ്പർ ഓൺലൈൻ വായ്പസംഘം ഹാക്ക്ചെയ്ത് എടുത്ത് പെൺകുട്ടിയുടെയും അജയരാജിന്റെയും ഫോട്ടോ അശ്ലീലമായി മോർഫ് ചെയ്തിരുന്നു. ഇത് പെൺകുട്ടിക്ക് അയക്കാൻ തയ്യാറാക്കി വെച്ചെന്ന് അജയരാജിനെ സംഘം അറിയിച്ചു.
ഉടൻ വായ്പ തിരിച്ചടച്ചില്ലെങ്കിൽ പെൺകുട്ടിയുടെ കോൺടാക്ടിലെ 570 പേർക്ക് ചിത്രങ്ങൾ അയയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നാണ് അജയരാജന്റെ സഹോദരൻ ജയരാജൻ പറയുന്നത്.
കൂടാതെ, ശനിയാഴ്ച തന്റെ ഫോണിലേക്കും അജ്ഞാതകോളുകൾ വന്നിരുന്നു. സുഹൃത്തുക്കളായ മൂന്നുപേരുടെ ഫോണിലേക്ക് മോർഫ്ചെയ്ത ചിത്രങ്ങളും വന്നെന്നും ഇതോടെ മീനങ്ങാടി പോലീസ് വിവരം നൽകുകയായിരുന്നെന്നും ജയരാജൻ പറഞ്ഞു.
അജയരാജൻ ആപ്പിൽനിന്ന് 5000 രൂപ കടമെടുത്തതായി ആപ്പുമായി ബന്ധപ്പെട്ട ഫോൺ നമ്പർ ചാറ്റിന്റെ സ്‌ക്രീൻഷോട്ടിൽ പറയുന്നുണ്ട്. അജയരാജിന്റെ മോർഫ്ചെയ്ത ചിത്രങ്ങൾ അയച്ച നമ്പറിൽ അജയരാജ് മരിച്ചകാര്യം അറിയിച്ചപ്പോൾ ചിരിച്ചുകൊണ്ട് ‘നല്ല തമാശ’ എന്നാണ് മറുപടി വന്നത്.
അജയരാജിന്റെയും സുഹൃത്തിന്റെയും ഫോണുകൾ മീനങ്ങാടി പോലീസ് പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. ഭാര്യ: സുനില. മക്കൾ: അജിത്ത് രാജ്, അമൃത അജയൻ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ഠീഹഹ ളൃലല വലഹുഹശില ിൗായലൃ: 1056, 04712552056)