കോഴിക്കോട്: നിപ സംശയത്തെത്തുടര്‍ന്ന് പരിശോധനയ്ക്ക് അയച്ച 42 സാംപിളുകള്‍ കൂടി നെഗറ്റീവ് എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുന്നവരും നെഗറ്റീവ് ഫലത്തില്‍ ഉള്‍പ്പെടുന്നതായി മന്ത്രി വ്യക്തമാക്കി.
രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നവരാണ് ഇപ്പോള്‍ പരിശോധനാഫലം നെഗറ്റീവ് ആയതില്‍ ഭൂരിഭാഗവും . ഇത് വളരെ ആശ്വാസകരമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു.
Also Read: നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കടയിലേക്ക് ഇടിച്ചുകയറി അപകടം, അധ്യാപകന് ദാരുണാന്ത്യം
അതേസമയം, നിലവില്‍ ചികിത്സയിലുള്ളവരുടെ സ്ഥിതി മെച്ചപ്പെട്ടു വരുന്നതായും, ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു. 19 ടീമുകളുടെ പ്രവര്‍ത്തനം ഫീല്‍ഡില്‍ നടന്നുവരികയാണെന്നും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് തുടരുകയാണെന്നും മന്ത്രി പറഞ്ഞു.
ഇനി കണ്ടുപിടിക്കാനുള്ളവരെ പൊലീസിന്റെ സഹായത്തോടുകൂടി, മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കൂടി കണ്ടെത്തി കോണ്‍ടാക്ട് ട്രേസ് ചെയ്യണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. അവര്‍ നിലയില്‍ സ്ഥലത്തുണ്ടോ എന്ന് വെരിഫൈ ചെയ്യാനാണ് പൊലീസിന്റെ സഹായം കൂടി തേടുന്നതെന്നും മന്ത്രി പറഞ്ഞു.
Discussion about this post