തിരുവനന്തപുരം: നാളെയും മറ്റന്നാളുമായി നടക്കുന്ന ദേശീയ പണിമുടക്കില്‍ നിന്ന് കെഎസ്ആര്‍ടിസിയെ ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി എംടി ടോമിന്‍ തച്ചങ്കരി. രണ്ട് ദിവസം കൊണ്ട് എകദേശം 12 കോടിയോളം രൂപ കെഎസ്ആര്‍ടിസിയ്ക്ക് നഷ്ടമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ പണിമുടക്കില്‍ കെസ്ആര്‍ടിസിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകള്‍ക്ക് കത്ത് നല്‍കുമെന്നും ടോമിന്‍ തച്ചങ്കരി അറിയിച്ചു. അതേസമയം പണിമുടക്കില്‍ ശബരിമല സര്‍വീസ് മുടങ്ങില്ലെന്നും ചെയിന്‍ സര്‍വിസും ഡിപ്പോകളില്‍ നിന്നുള്ള സര്‍വീസുകളും നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഇരുളിന്റെ മറവില്‍ അക്രമം നടത്തുന്നത് ഭീരുത്വമാണെന്നും കല്ലെറിയുന്നവര്‍ നേരിട്ടു വരണം, അവിടെ ബസുമായെത്താമെന്ന് ടോമിന്‍ തച്ചങ്കരി വെല്ലുവിളിക്കുകയും ചെയ്തു.
Discussion about this post