പത്തനംതിട്ട: കുളനടയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ സ്‌കൂട്ടറിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. സ്‌കൂട്ടറില്‍ യാത്ര ചെയ്ത കാരക്കാട് സ്വദേശി വിഷ്ണു, പെണ്ണുക്കര മാടപ്പറമ്പ് സ്വദേശി വിശ്വജിത്ത് എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അമല്‍ജിത്തിന് ഗുരുതരമായി പരുക്കേറ്റു. ഇയാളെ ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. എംസി റോഡിലെ കുളനടമാന്തുക ഗ്ലോബ് ജംക്ഷന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. തടി കയറ്റിയെത്തിയ ലോറി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്നു. അതിന് പിന്നാലെയെത്തിയ സ്‌കൂട്ടര്‍ ലോറിക്ക് പിന്നിടിച്ച് കയറുകയായിരുന്നു. അതേസമയം, അമിത വേഗതയാണോ അപകടത്തിന് കാരണമെന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post