കോഴിക്കോട്: നിപ നിയന്ത്രണങ്ങള്‍ ലംഘിച്ച് കിനാലൂര്‍ ഉഷ സ്‌കൂള്‍ ഗ്രൗണ്ടില്‍ ജില്ല അത്ലറ്റിക് ടീമിന്റെ സെലക്ഷന്‍. ആളുകള്‍ കൂട്ടമായി എത്തിയതോടെ പനങ്ങാട് പഞ്ചായത്തും പൊലീസും ഇടപെട്ടതിന് പിന്നാലെയാണ് ടീം സെലക്ഷന്‍ നിര്‍ത്തിയത്.
ജില്ല അത്ലറ്റിക് മീറ്റ് നിപ നിയന്ത്രണങ്ങളുടെ ഭാഗമായി മാറ്റിവച്ചിരുന്നെങ്കിലും ടീ സെലക്ഷന്‍ നടത്തിയിരുന്നില്ല. ഇന്ന് രാവിലെ മുതല്‍ കിനാലൂരിലെ ഉഷ സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു ടീ സെലക്ഷന്‍ നടത്താന്‍ തീരുമാനിച്ചത്.
also read: ‘നൂറ് ശതമാനം ഫേക്ക് പരാതി, തെളിവുകള്‍ കൊണ്ട് നേരിടും’: പീഡന പരാതിയില്‍ മല്ലുട്രാവലര്‍
എന്നാല്‍ സെലക്ഷനില്‍ പനി, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളുളളവരാരും പങ്കെടുക്കരുതെന്നും നിപ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ അത്ലറ്റിക് അസോസിയേഷന്‍ അത്ലറ്റുകളോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ നൂറിലധികം വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളുമാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് സെലക്ഷനില്‍ പങ്കെടുക്കുന്നതിലായി സ്ഥലത്ത് എത്തിയത്. തുടര്‍ന്നാണ് നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചത്.
സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാനുള്ള അവസരം നഷ്ടമാകാതിരിക്കാനാണ് ട്രയല്‍സ് നടത്തുന്നതെന്നായിരുന്നു ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ വിശദീകരണം.
Discussion about this post