അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാരെ തേടിയെത്തി ഭാഗ്യദേവത. മലയാളി ഉള്‍പ്പെടെ 4 ഇന്ത്യക്കാര്‍ക്ക് ലക്ഷങ്ങളാണ് സമ്മാനമായി ലഭിച്ചത്.
22.62 ലക്ഷം രൂപ (ഒരു ലക്ഷം ദിര്‍ഹം) വീതമാണ് നാല് പേര്‍ക്ക് സമ്മാനമായി ലഭിച്ചത്. ഇതില്‍ പ്രമോദ് ശശിധരന്‍ നായരാണ് ലക്ഷാധിപതിയായ മലയാളി.
ഇദ്ദേഹം സൗദിയില്‍ ജോലി ചെയ്യുകയാണ്. ഹൈദരാബാദ് സ്വദേശി നരേഷ് കുമാര്‍, നൂര്‍ മുഹമ്മദ്, തദാവര്‍ത്തി അന്‍ജനെയുലു എന്നിവരാണ് സമ്മാനാര്‍ഹനായ മറ്റു 3 പേര്‍.