പത്തനംതിട്ട: അടൂരിൽ പോലീസ് ക്വാർട്ടേഴ്സിൽ അയൽക്കാരായ പോലീസുകാർ തമ്മിലുണ്ടായ വാക്കേറ്റവും കയ്യാങ്കളിയും ഉന്നത ഉദ്യോഗസ്ഥർ അന്വേഷിക്കും. ക്വാർട്ടേഴ്സിലെ താമസക്കാരനായ പോലീസുകാരൻ വനിതാസുഹൃത്തുമായി ക്വാർട്ടേഴ്സിൽ എത്തിയത് മറ്റൊരു പോലീസുകാരൻ ചോദ്യംചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണം.
തിരുവോണദിവസം രാവിലെയായിരുന്നു സംഭവം. പോലീസുകാരിൽ ഒരാൾ വനിതാ സുഹൃത്തിനെ കൂട്ടി ക്വാർട്ടേഴ്സിൽ എത്തുകയായിരുന്നു. ഇതുകണ്ട തൊട്ടടുത്ത ക്വാർട്ടേഴ്സിലെ താമസക്കാരൻ ചോദ്യംചെയ്തു. തുടർന്ന് വഴക്കും കയ്യാങ്കളിയുമുണ്ടായി. തുടർന്ന് ക്വാർട്ടേഴ്സിലെ മറ്റു താമസക്കാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
ഈ സമയത്ത് വനിതാ സുഹൃത്ത് പോവുകയും ചെയ്തു. വനിതാസുഹൃത്തുമായി ക്വാർട്ടേഴ്സിൽ എത്തിയ പോലീസുകാരന്റെ കുടുംബം അവധിയായതിനാൽ ഉത്രാടദിവസം തന്നെ സ്വന്തം നാട്ടിലേക്ക് പോയിരുന്നു. എന്നാൽ തിരുവോണ ദിവസം ഡ്യൂട്ടിയുള്ളതിനാൽ പോലീസുകാരൻ ക്വാർട്ടേഴ്സിൽ തുടരുകയായിരുന്നു.
also read- കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്ചത്തേയ്ക്ക് അവധി; ക്ലാസുകൾ ഓൺലൈൻ വഴി
തമ്മിലടിച്ച രണ്ട് പോലീസുകാരും ഒരേ ക്വാർട്ടേഴ്സിലാണ് താമസിക്കുന്നതെങ്കിലും വ്യത്യസ്ത പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നവരാണ്. ക്വാർട്ടേഴ്സിലെ തമ്മിലടിയിൽ ആഭ്യന്തരഅന്വേഷണം നടന്നേക്കും.
Discussion about this post