തിരുവനന്തപുരം: വിവാദമായ സോളാര്‍ കേസ് വീണ്ടും ചര്‍ച്ചയാവുന്നതിനിടെ
ആത്മകഥയുമായി മുഖ്യപ്രതി സരിത എസ് നായര്‍. ഫേസ്ബുക്ക് പേജിലൂടെയാണ്
സരിത ആത്മകഥയുടെ കവര്‍ പുറത്തുവിട്ടത്.
ഉമ്മന്‍ചാണ്ടിക്കെതിരായ ഗൂഢാലോചനയില്‍ ആരൊക്കെ ഉണ്ടെന്നുള്ളതിന്റെ ചര്‍ച്ച ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ പുസ്തകവുമായി സരിത എത്താന്‍ പോകുന്നത്.
‘പ്രതി നായിക’ എന്നാണ് ആത്മകഥയുടെ പേര്. കൊല്ലം ആസ്ഥാനമായ റെസ്പോണ്‍സ് ബുക്കാണ് പുസ്തകം തയ്യാറാക്കുന്നത്.
ഞാന്‍ പറഞ്ഞത് എന്ന പേരില്‍ നിങ്ങള്‍ അറിഞ്ഞവയുടെ പൊരുളും പറയാന്‍ വിട്ടപോയവയും ഈ പുസ്തകത്തില്‍ ഉണ്ടാവുമെന്നാണ് ആമുഖമെന്ന നിലയില്‍ സരിത എസ് നായര്‍ പുസ്തകത്തെ പരിചയപ്പെടുത്തുന്നത്. പ്രതി നായിക എന്നോ പ്രതിനായിക എന്നോ വായിക്കാവുന്ന രീതിയിലാണ് പുസ്തകത്തിന്റെ കവര്‍ പേജ് തയ്യാറാക്കിയിരിക്കുന്നത്.
Discussion about this post