എന്നെ ആരും സദാചാരം പഠിപ്പിക്കേണ്ട, സിനിമാ നടനായതുകൊണ്ട് പേരുദോഷം മാത്രമേയുള്ളൂവെന്ന് അലന്‍സിയര്‍

തിരുവനന്തപുരം: പ്രമുഖ മലയാള സിനിമാനടന്‍ അലന്‍സിയര്‍ ലോപ്പസ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശം വന്‍ വിവാദമായിരിക്കുകയാണ്. ഇപ്പോഴിതാ താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പറയുകയാണ് സ്‌പെഷല്‍ ജൂറി പുരസ്‌കാരം നേടിയ നടന്‍ അലന്‍സിയര്‍ ലോപ്പസ്.

പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടില്‍ ആണ്‍കരുത്തുള്ള പ്രതിമ നല്‍കണമെന്നുമായിരുന്നു അലന്‍സിയറുടെ പരാമര്‍ശം. തന്നെ ആരും സദാചാരം പഠിപ്പിക്കാന്‍ വരേണ്ടെന്നാണ് അലന്‍സിയര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

also read: ലോണ്‍ കെണിക്കൊപ്പം ബാങ്കിന്റെ ജപ്തി നോട്ടീസും കുടുംബത്തെ തളര്‍ത്തി, ഓണ്‍ലൈന്‍ ആപ്പ് കണ്ടെത്താന്‍ പോലീസ്, അന്വേഷണം ഊര്‍ജ്ജിതമാക്കി

മലയാള സിനിമയിലെ ഏക പീഡകന്‍, പീഡിപ്പിച്ചുകൊണ്ടു നടക്കുന്നവന്‍ എന്ന് എന്നെ വിശേഷിപ്പിക്കേണ്ട. ആ വിശേഷണത്തിനു യോഗ്യതയുള്ളവര്‍ പലരുമുണ്ടെന്നും അത്രയും എന്നെ പ്രകോപിപ്പിക്കരുതെന്നും അലന്‍സിയര്‍ മുന്നറിയിപ്പു നല്‍കി.

സിനിമാ നടനായതുകൊണ്ട് പേരുദോഷം മാത്രമേയുള്ളൂവെന്നും ഇല്ലാത്ത ആരോപണങ്ങളില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ കുടുങ്ങില്ലെന്നും അലന്‍സിയര്‍ വ്യക്തമാക്കി.

Exit mobile version