മാഹി: കോഴിക്കോട് ജില്ലയിൽ വിവിധയിടങ്ങളിലുള്ളവർക്ക് നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മാഹിയിൽ 17ാം തീയതി വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. നിപ വൈറസ് പടരാതിക്കാൻ മാഹി അഡ്മിനിസ്ട്രേഷനാണ് അവധി പ്രഖ്യാപിച്ചത്.
15 മുതൽ 17 വരെ മേഖലയിലെ പ്രഫഷനൽ കോളേജ്, കോളേജ്, സ്കൂളുകൾ ഉൾപ്പടെയുള്ള അംഗൻവാടികൾ, മദ്രസകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. ട്യൂഷൻ – കോച്ചിങ് കേന്ദ്രങ്ങൾ അടച്ചിടണം.
നിപ വൈറസ് ബാധ തടയുന്നതിന് പൊതു ജനങ്ങൾ മാസ്ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കണമെന്നും അഡ്മിനിസ്ട്രേറ്റർ നിർദേശിച്ചു. മാഹിക്ക് തൊട്ടടുത്തായുള്ള കോഴിക്കോട് ജില്ലയുടെ ചില ഭാഗങ്ങളിലാണ് നിപ വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഈ നടപടി. കോഴിക്കോട് ജില്ലയിൽ 16ാം തീയതി വരെയാണ് ജില്ലാ ഭരണകൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിലവിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Discussion about this post