കോഴിക്കോട്: സംസ്ഥാനം നിപ്പ രോഗബാധയുടെ ആശങ്കയിലായിരിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ രണ്ടുപേര്‍ നിപ്പ വൈറസ് ബാധിച്ച് മരിച്ച സാഹചര്യത്തില്‍ പരിശോധനക്കയച്ച 11 സാംപിളുകളുടെ ഫലം ഇന്നെത്തും.
പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ച 11 പേരുടെ പരിശോധനാ ഫലമാണ് ഇന്നെത്തുക. നിപ്പ കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകാണ്.
അതിനിടെ കേന്ദ്രസംഘം ഇന്ന് രാവിലെയോടെ കോഴിക്കോട് എത്തും. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് കലക്ട്രേറ്റില്‍ ചേരുന്ന ഓണ്‍ലൈന്‍ യോഗത്തില്‍ കേന്ദ്രസംഘത്തിലെ പ്രതിനിധികളും പങ്കെടുക്കും.
കോഴിക്കോട് ജില്ലയില്‍ ഈ മാസം 24 വരെ ആള്‍ക്കൂട്ടനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ വലിയ പരിപാടികള്‍ ഒഴിവാക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍, അങ്കണവാടി, മദ്രസ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
Discussion about this post