കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ, വൈറസ് ബാധ സ്ഥിരീകരിച്ചത് ആരോഗ്യപ്രവര്‍ത്തകന്, ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നായി

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്.

24 വയസ്സുകാരന്‍ ഇപ്പോള്‍ ചികിത്സയിലാണ്. ലക്ഷണങ്ങളുണ്ടായിരുന്ന രണ്ടാമത്തെ ആരോഗ്യപ്രവര്‍ത്തകന് നിപയല്ല. ഇതോടെ നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3 ആയി.

വൈറസ് ബാധിച്ച് ആദ്യം മരിച്ചാളുടെ 9 വയസ്സുള്ള ആണ്‍കുട്ടി, 24കാരനായ ബന്ധു എന്നിവരാണ് ആരോഗ്യപ്രവര്‍ത്തകന് പുറമേ, നിപ ബാധിച്ച് ചികിത്സയിലുള്ളത്.

നിപ വൈറസ് ബാധിച്ച രണ്ടുപേര്‍ നേരത്തെ മരിച്ചിരുന്നു. ആദ്യം മരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ പെട്ടയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ആള്‍ക്കൂട്ടനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Exit mobile version