തിരുവന്തപുരം: കോഴിക്കോട് ജില്ലയില്‍ ആള്‍ക്കൂട്ട നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 24-ാം തീയതി വരെ വലിയ പരിപാടികള്‍ ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിപ കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആള്‍ക്കൂട്ട നിയന്ത്രണം നടപ്പിലാക്കുന്നതിന് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.
ആരോഗ്യവകുപ്പിന്റെ പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തില്‍ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നു. മൂന്നു സാമ്പിളുകളാണ് ഇന്നലെ അറിയിച്ചതുപോലെ പോസിറ്റീവ് ആയി സ്ഥിരീകരിച്ചത്.
മുപ്പതാംതിയ്യതി മരിച്ചയാളുടെ 9 വയസ്സുള്ള കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്. റൂട്ട് മാപ്പുകള്‍ പ്രസിദ്ധീകരിച്ചു. ഇതുവരെ 706 രപേരാണ് കോണ്ടാക്ട് ലിസ്റ്റിലുള്ളത്.