മലപ്പുറം: മഞ്ചേരിയില്‍ നിപ രോഗ ലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍. എന്നാല്‍ മഞ്ചേരിയില്‍ നിരീക്ഷണത്തിലുള്ള ആള്‍ക്ക് കോഴിക്കോട്ടെ നിപ ബാധിതനുമായി സമ്പര്‍ക്കമില്ലെന്നാണ് വിവരം.
മഞ്ചേരി മെഡിക്കല്‍ കോളജിലാണ് പനിയും അപസ്മാര ലക്ഷണങ്ങളോടെ ഇയാള്‍ ചികിത്സയ്ക്കെത്തിയത്. രോഗിയുടെ സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു.
ഇയാളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. കോഴിക്കോടിന് പുറമേ മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്.
Discussion about this post