പത്തനംതിട്ട: പന്തളത്ത് കെഎസ്ആര്‍ടിസി ബസും ഡെലിവറി വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. വാനില്‍ ഉണ്ടായിരുന്ന കിഴക്കമ്പലം സ്വദേശി ജോണ്സണ് മാത്യു (48) ആലുവ ഇടത്തല സ്വദേശി ശ്യാം വി.എസ് (30) എന്നിവരാണ് മരിച്ചത്. മൃതദേഹം അടൂര്‍ ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റി. എറണാകുളം സ്വദേശികളാണ് മരിച്ചത്. ബസിലുണ്ടായിരുന്ന 15ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ പന്തളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമൃത വിദ്യാലയത്തിനു സമീപമാണ് അപകടമുണ്ടായത്. പന്തളം ഭാഗത്തുനിന്ന് അടൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ഡെലിവറി വാന്‍ ബസിലിടിക്കുകയായിരുന്നു. വാന്‍ ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസും മോട്ടോര്‍ വാഹന വകുപ്പും അപകടകാരണം സംബന്ധിച്ച് അന്വേഷണം തുടങ്ങി. വാന്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. അപകടത്തെ തടുര്‍ന്ന് ഏറെ നേരെ എംസി റോഡില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
Discussion about this post