കോഴിക്കോട്: നിപ്പ സ്ഥിരീകരിച്ച കോഴിക്കോട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജം പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസും. ജില്ലയിൽ മുൻകരുതൽ സജ്ജമാണ്. മരുതോങ്കര പഞ്ചായത്ത് സമീപ പഞ്ചായത്തുകളിലെയും സ്ഥിതി വിലയിരുത്തി. മരുതോങ്കര പഞ്ചായത്തിൽ ആശങ്കാവഹമായ സ്ഥിതിയില്ല. 90വീടുകൾ നീരിക്ഷണത്തിലുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു.മരുതോങ്കരയിലെ 90 വീടുകൾ നിരീക്ഷണത്തിലാണ്. സമ്പർക്ക പട്ടികയിലുള്ളവരും നിരീക്ഷണത്തിലാണ്. കുറ്റ്യാടിയിൽ ആരോഗ്യ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ അവലോകനയോഗം ചേർന്നിരുന്നു. വകുപ്പ് മേധാവികളും് യോഗം ചേർന്നു. കോഴിക്കോട് മാസ്‌ക് നിർബന്ധമാക്കിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
സമീപ പഞ്ചായത്തുകളിലും പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പരിശോധനാഫലംഔദ്യോഗികമായി പൂനെ ലാബിൽ നിന്നും വന്നാലുടനെ തുടർ നടപടികൾ സ്വീകരിക്കും. ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സമീപത്തെ എട്ട് പഞ്ചായത്തുകളിലെ സ്ഥിതി വിലയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അത്യാവശ്യമില്ലെങ്കിൽ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നും മന്ത്രി റിയാസ് ആവശ്യപ്പെട്ടു. രോഗികളെ സന്ദർശിക്കുമ്പോൾ ജാഗ്രത പാലിക്കണം. മാസ്‌ക് ധരിക്കുന്നതാണ് അഭികാമ്യം. ഭയം വേണ്ട, ജാഗ്രത പുലർത്തണമെന്നും മന്ത്രി റിയാസ് പറഞ്ഞു.
ALSO READ- കോഴിക്കോട്ടെ പനി മരണം നിപയെന്ന് സ്ഥിരീകരിച്ചു; കേന്ദ്ര സംഘം കേരളത്തിലേക്ക്
ജില്ലയിൽ ജാഗ്രത നിർദ്ദേശം നൽകിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. മെഡിക്കൽ കോളേജിൽ 75 ഐസൊലേഷൻ ബെഡുകളും ആറ് ഐസിയുകളും നാല് വെന്റിലേറ്ററുകൾ സജ്ജമായെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ആരോഗ്യമന്ത്രി വീണ ജോർജും മന്ത്രി മുഹമ്മദ് റിയാസും ഉൾപ്പടെയുള്ളവർ കോഴിക്കോട് ക്യാംപ് ചെയ്താണ് സജ്ജീകരണങ്ങൾ വിലയിരുത്തുകയാണ്.
കുഞ്ഞുങ്ങൾക്ക് ഐസൊലേഷൻ ആവശ്യമെങ്കിൽ അതിനുള്ള ക്രമീകരണങ്ങളും കോഴിക്കോട് മെഡിക്കൽ കോളേജിൽ സജ്ജമാണ്. മെഡിക്കൽ കോളേജിൽ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടക്കുന്നുണ്ട്. ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യപ്രവർത്തകർ, ലാബ് ഓപ്പറേറ്റർമാർ എന്നിവരെ ആവശ്യമെങ്കിൽ മറ്റ് ജില്ലകളിൽ നിന്ന് എത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
നിലവിൽ പരീക്ഷാ കഴിഞ്ഞ് പോയ പിജി സ്റ്റുഡന്റ്‌സിന്റെ വേക്കൻസിയുണ്ട്. അവിടേക്ക് ആളുകളെ എടുക്കുന്നത് അടക്കമുള്ള കാര്യങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഹൈ റിസ്‌ക് സമ്പർക്കത്തിലുള്ളവരെയാണ്് ഐസൊലേഷൻ ചെയ്യുന്നത്. നിലവിൽ തയ്യാറാക്കിയ പട്ടികയ്ക്ക് പുറമെ വിശദമായ സമ്പർക്ക പട്ടിക തയ്യാറാക്കാനുള്ള പ്രവർത്തികൾ പുരോഗമിക്കുകയാണ്. സമ്പർക്കമുണ്ടായ എല്ലാവർക്കും ഹോസ്പിറ്റലിൽ ഐസൊലേഷൻ വേണ്ട. രോഗ ലക്ഷണമില്ലാത്തവർക്ക് വീട്ടിൽ തന്നെ ഐസൊലേറ്റ് ചെയ്യാമെന്നും മന്ത്രി പറിയിച്ചു.
കൂടാതെ സ്വയം ചകിത്സയ്ക്ക് മുതിരാതെ പനി ലക്ഷണമുണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടാനും അറിയിച്ചിട്ടുണ്ട്. ഐസിയു ആവശ്യമുള്ളവർക്കാണ് മെഡിക്കൽ കോളേജിൽ സൗകര്യമൊരുക്കുന്നത്.
നിപ പ്രോട്ടോക്കോൾ പ്രകാരം ഒരാൾക്ക് ഒരു മുറി, അതിലൊരു ബാത്ത്‌റൂം എന്ന നിലയിലായിലാണ് സജ്ജീകരിച്ചിരിക്കുന്നത്. രോഗികൾ പരസ്പരം സമ്പർക്കത്തിൽ വരുന്നതും റിസ്‌കായതിനാലാണ് ഇത്. സ്വകാര്യആശുപത്രിയിലുള്ളവർക്ക് അവിടെ തന്നെ ചികിത്സ തേടാം. നിപ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി അറിയിച്ചു.
Discussion about this post