കോട്ടയം: ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗവും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ ജെയ്ക്ക് സി തോമസിനും ഭാര്യ ഗീതു തോമസിനും ആണ്‍കുഞ്ഞ് പിറന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗീതു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ഗീതു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 2019ല്‍ വിവാഹിതരായ ജയിക്കിന്റെയും ഗീതുവിന്റെയും ആദ്യത്തെ കണ്‍മണിയാണ്.
പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ ഗര്‍ഭിണിയായ ഗീതുവിനെ അപമാനിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ നിറഞ്ഞത് ചര്‍ച്ചയായിരുന്നു. അധിക്ഷേപ പോസ്റ്റിനെതിരെ ഗീതു പോലീസില്‍ പരാതി നല്‍കിയിരുന്നു.