പത്തനംതിട്ട: ബൈക്കിൽ സഞ്ചരിക്കുനനതിനിടെ തന്റെ ഭാര്യയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടു പോയെന്ന് യുവാവിന്റെ. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവമുണ്ടായത്. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേയാണ് യുവതിയേയും കുഞ്ഞിനെയും തടഞ്ഞു നിർത്തി തട്ടിക്കൊണ്ടു പോയതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന പതാരി.
ചെങ്ങന്നൂർ സ്വദേശി പ്രിന്റു പ്രസാദാണ് ഭാര്യയെയും തന്റെ കുഞ്ഞിനെയും തട്ടികൊണ്ടുപോയതെന്ന് യുവതിയുടെ ഭർത്താവ് സന്തോഷ് പോലീസിൽ പരാതി നൽകി.
ALSO READ- ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാൻ ജ്യോത്സ്യന്റെ സഹായം തേടി കോച്ച് സ്റ്റിമാക്! താരങ്ങളുടെ നക്ഷത്രം അനുസരിച്ച് ടീം സെലക്ഷൻ; വിവാദം
കാറിൽ എത്തിയ നാലംഗ സംഘം ബൈക്ക് തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ബൈക്കിൽ നിന്നും യുവതിയെയും കുഞ്ഞിനെയും ഇറക്കി കടത്തികൊണ്ട് പോവുകയായിരുന്നുവെന്നാണ് സന്തോഷിന്റെ വിശദീകരണം. തിരുവല്ല പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.